പുതിയ രണ്ടായിരം രൂപ നോട്ടില്‍ തെറ്റോ ?; പിഴവുകള്‍ മനസിലാക്കാം!

പുതിയ രണ്ടായിരം രൂപ നോട്ടിലെ പിഴവുകള്‍ എന്തെല്ലാം ?; വാര്‍ത്തകള്‍ വൈറലാകുന്നു!

New 2000 Rs Note , narendra modi , RBI , ATM , delhi , government ,  500 note , സോഷ്യല്‍ മീഡിയ , 2000 രൂപയുടെ നോട്ട് , നോട്ട് നിരോധിക്കല്‍ , സര്‍ക്കാര്‍
ന്യൂഡല്‍ഹി| jibin| Last Modified ശനി, 12 നവം‌ബര്‍ 2016 (14:26 IST)
പുതുതായി പുറത്തിറങ്ങിയ പിങ്ക് നിറത്തിലുള്ള 2000 രൂപയുടെ നോട്ടില്‍ പിഴവെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. പുതിയ നോട്ടിന്റെ പിന്‍‌ഭാഗത്ത് രണ്ടായിരം എന്ന് പല ഭാഷകളില്‍ എഴുതിയിരിക്കുന്നതില്‍
അക്ഷരത്തെറ്റ് ഉണ്ടെന്നാണ് ആരോപണം.

രണ്ട് അക്ഷരത്തെറ്റുകള്‍ ഉണ്ടെന്നാണ് പ്രചരിക്കുന്ന സന്ദേശം. രണ്ടിടങ്ങളിലായി ‘ദോ ഹസാര്‍ റൂപ്പായ്’ എന്ന് ദേവനാഗരിക ലിപിയില്‍ എഴുതിയിരിക്കുന്ന ലിപിയില്‍ ‘ദോ’ എന്നത് ദോണ്‍ എന്ന് കാണുന്നതാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

നോട്ടിലെ ഉറുദു ലിപിയില്‍ തെറ്റ് വന്നിട്ടുണ്ടെന്നും പറയുന്നു. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ മാത്രമേ ദേവനാഗരിക ലിപിയിലുള്ള സംഖ്യാരൂപം ഉപയോഗിക്കാനാകൂ എന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന സന്ദേശത്തിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :