500 രൂപ, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടി

ജനങ്ങള്‍ക്ക് ക്ഷമയുണ്ടാകണമെന്ന് റിസര്‍വ് ബാങ്ക്; അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടി

RS 500, RS 1000, RS 2000, Narendra Modi, Money, Black Money, 500 രൂപ, 1000 രൂപ, 2000 രൂപ, നരേന്ദ്രമോദി, പ്രധാനമന്ത്രി, പണം, കള്ളപ്പണം
ന്യൂഡല്‍ഹി| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (19:57 IST)
രാജ്യത്ത് അസാധുവാക്കിയ 500 രൂപ, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടി. മൂന്ന് ദിവസം കൂടി മാത്രം ഇവ ഉപയോഗിക്കാം. മുമ്പ് ഇളവ് നല്‍കിയിട്ടുള്ള അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇത് ബാധകമാവുക.

പെട്രോള്‍ പമ്പുകള്‍, പാല്‍ ബൂത്തുകള്‍, സര്‍ക്കാര്‍ ബസ് സര്‍വീസ്, സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ശ്മശാനങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍‌വേ എന്നിവിടങ്ങളില്‍ അസാധുവാക്കിയ 500 രൂപ, നോട്ടുകള്‍ സ്വീകരിക്കും. ദേശീയപാതകളിലെ ടോള്‍ പിരിവും തിങ്കളാഴ്ച വരെ ഉണ്ടായിരിക്കുന്നതല്ല.

ജനങ്ങള്‍ക്ക് ക്ഷമയുണ്ടാകണമെന്നും പുതിയ നോട്ടുകള്‍ വാങ്ങാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്നും റിസര്‍വ് ബാങ്ക് അഭ്യര്‍ത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യത്തിനുള്ള പണം ബാങ്കുകളിലുണ്ടെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :