നീറ്റ് വിവാദം: ഗ്രേസ് മാർക്കിൽ ആരോപണമുയർന്ന 1563 പേരുടെ ഫലം റദ്ദാക്കും, വീണ്ടും പരീക്ഷയെഴുതാം

അഭിറാം മനോഹർ| Last Updated: വ്യാഴം, 13 ജൂണ്‍ 2024 (13:01 IST)
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍(നീറ്റ്യുജി) മതിയായ സമയം ലഭിക്കാത്തതില്‍ 1563 വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ഗ്രേസ് മാര്‍ക്ക് റദ്ദാക്കും. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്കിന് മുന്‍പ് ലഭിച്ച യഥാര്‍ഥ മാര്‍ക്ക് സ്വീകരിക്കാം. പുനഃപരീക്ഷയ്ക്കുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് നല്‍കും. പുനപരീക്ഷ വേണ്ടെന്ന് തീരുമാനിച്ചാല്‍ മെയ് 5ന് നടന്ന നീറ്റ് -യുജി പരീക്ഷയില്‍ ലഭിച്ച യഥാര്‍ഥ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ റാങ്ക് കണക്കാക്കും.


നീറ്റ് യുജിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ദേശീയ പരീക്ഷ ഏജന്‍സിയുടെ ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകന്‍ കാനു അഗര്‍വാള്‍ സുപ്രീം കോടതിയെ അറിയിച്ചത്. നീറ്റ് പുനപരിശോധനയുടെ നോട്ടിഫിക്കേഷന്‍ ഇന്ന് തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് എന്‍ടിഎ അറിയിച്ചിരിക്കുന്നത്. ജൂണ്‍ 23ന് പുനപരിശോധന നടത്തും. ഫലം ജൂണ്‍ 30ന് മുന്‍പ് പ്രസിദ്ധീകരിക്കും. ഈ സാഹചര്യത്തില്‍ ജൂലൈ 6ന് നിശ്ചയിച്ചിരിക്കുന്ന കൗണ്‍സലിംഗ് നടപടികള്‍ തടസ്സപ്പെടില്ലെന്നും എന്‍ടിഎ കോടതിയെ അറിയിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :