സോണിയക്കും രാഹുലിനും നട്‌‌വര്‍ സിംഗിന്റെ പ്രശംസ

ന്യൂഡല്‍ഹി| Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (14:44 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുലിനെയും പ്രശംസകള്‍ക്ക് കൊണ്ട് മൂടി നട്‌‌വര്‍ സിംഗ്. വിവാദ ആത്മകഥ "വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്"ന്‍െറ പ്രകാശന ചടങ്ങിലാണ് ഇരുവരെയും നട്‌‌വര്‍ സിംഗ് പ്രശംസ കൊണ്ട് മൂടി. ആത്മകഥയില്‍ സോണിയയ്ക്കും രാഹുലിനും എതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച നട്‌വര്‍ പ്രകാശനച്ചടങ്ങില്‍ പ്രശംസ കൊണ്ട് മൂടിയത് കൌതുകമായി.

സോണിയയും രാഹുലും ഇല്ലായിരുന്നെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയ 44 സീറ്റ് നാലായി കുറഞ്ഞേനെയെന്ന് നട്‌വര്‍ വ്യക്തമാക്കി. തന്‍െറ പുസ്തകം സോണിയയെ കേന്ദ്രീകരിച്ചല്ളെന്നും സത്യം മാത്രമാണ് പറഞ്ഞതെന്നും നട്‌‌വര്‍ സിംഗ് പറഞ്ഞു.

ആത്മകഥ എഴുതുന്നതിന്‍െറ തുടക്കത്തില്‍ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായി. ഇക്കാര്യത്തില്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ തന്നെ കണ്ടിരുന്നു. പത്ത് ശതമാനം കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിവാദങ്ങളെ തുടര്‍ന്ന് തന്‍െറ ആത്മകഥയുടെ വില്‍പന കുത്തനെ വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന് കോട്ടം സൃഷ്ടിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കുറിച്ച് ആത്മകഥയില്‍ പരാമര്‍ശമില്ലെന്ന് പ്രകാശനവേളയില്‍ വിമര്‍ശനം ഉയര്‍ന്നു. നിയമ വിദഗ്ധനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജിയാണ്. ആത്മകഥയുടെ പ്രകാശനം നിര്‍വഹിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :