അഭിറാം മനോഹർ|
Last Modified ഞായര്‍, 13 ഓഗസ്റ്റ് 2023 (13:18 IST)
1947
ജൂലൈ22നാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി ഇന്ത്യയുടെ ദേശീയപതാകയായി നമ്മള്‍ ഇന്ന് കാണുന്ന ദേശീയപതാകയെ അംഗീകരിക്കുന്നത്. സ്വയം ഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെയും അതിന് ശേഷം സ്വതന്ത്ര ഇന്ത്യയുടെ പതാകയായും ഇത് മാറി.
ഇന്ത്യന്‍ കരസേനയുടെ യുദ്ധപതാകയായും ഇന്ത്യന്‍ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു. പതാകയുടെ പ്രദര്‍ശനവും ഉപയോഗവും ഇന്ത്യന്‍ പതാക നിയമപ്രകാരം കര്‍ശനമായി നടപ്പാക്കുന്നു. ഇന്ത്യന്‍ പതാക ഖാദി കൊണ്ട് മാത്രമെ നിര്‍മിക്കാവു എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങള്‍ അനുശാസിക്കുന്നു. 2002ല്‍ ഉണ്ടാക്കിയ ഇന്ത്യന്‍ പതാക നിയമം ദേശീയപതാകയുടെ പ്രദര്‍ശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു.
ഔദ്യോഗിക പതാക ഭൂമിയോ ഹലമോ സ്പര്‍ശിക്കരുതാത്തതാകുന്നു. അതുപോലെ പതാക മേശവിരിയായോ വേദിക്ക് മുന്‍പില്‍ തൂക്കുന്നതോ പ്രതിമകളെയോ ഫലകങ്ങളെയോ മൂടാനായോ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.2005 വരെ ദേശീയപതാക ആടയാഭരണങ്ങളുടെ ഭാഗമായോ യൂണിഫോമുകളുടെ ഭാഗമായോ ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. 2005ല്‍ ഇത് ഭരണഘടനഭേദഗതിയിലൂടെ മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്ക് താഴെയുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമാായോ തലയിണകളിലോ തൂവാലകളിലോ ദേശീയപതാക തുന്നിചേര്‍ക്കാന്‍ പാടുള്ളതല്ല.
പതാക തുറസ്സായ സ്ഥലത്ത് കാലാവസ്ഥ എന്ത് തന്നെയായാലും പുലര്‍ന്നതിന് ശേഷം ഉയര്‍ത്തേണ്ടതും അസ്തമയത്തിന് മുന്‍പേ താഴ്‌ത്തേണ്ടതുമാണ്. ചില പ്രത്യേകസാഹചര്യങ്ങളില്‍ മാത്രം.പൊതുമന്ദിരങ്ങള്‍ക്കുമുകളില്‍ രാത്രിയും പതാക പ്രദര്‍ശിപ്പിക്കാവുന്നതാണ്. തലകീഴായ രീതിയില്‍ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദര്‍ശിപ്പിക്കരുതാത്തതാകുന്നു. അഴുക്കുപുരണ്ടതോ കീറി പറിഞ്ഞതോ ആയ രീതിയില്‍ പതാക പ്രദര്‍ശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിന് സമമാണ്.