ഇക്കൊല്ലം 'നീറ്റ്' ഒഴിവാക്കും; കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും

ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്

 ഏകീകൃത പൊതുപ്രവേശന പരീക്ഷ , 'നീറ്റ്' , ഓര്‍ഡിനന്‍സ്
ന്യൂഡൽഹി| jibin| Last Modified വെള്ളി, 20 മെയ് 2016 (14:24 IST)
മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് നടത്തണം എന്ന സുപ്രീംകോടതി വിധി മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഓർഡിനൻസ് കൊണ്ടുവരുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പരീക്ഷയ്ക്ക് അംഗീകാരം ലഭിക്കും.

ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഉത്തരവ് ഉടൻ പുറത്തിറങ്ങും എന്നാണറിയുന്നത്. രാഷ്ട്രപതി അംഗീകരിച്ചാല്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും. ഓര്‍ഡിനന്‍സ് അനുസരിച്ച് നീറ്റ് അടുത്ത വര്‍ഷം മുതല്‍ മതിയാവും. 14 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂടിയാലോചനകള്‍ക്കുശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.

ഇക്കൊല്ലം ‘നീറ്റ്’ നടപ്പാക്കുന്നത് മൂലമുണ്ടാവുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തത്തെിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സര്‍ക്കാര്‍- സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടകളും ഈ വര്‍ഷത്തെ ‘നീറ്റി’ല്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രനീക്കം. മേയ് 1ന് നടന്ന നീറ്റിന്റെ ആദ്യഘട്ട പരീക്ഷയില്‍ 6.5 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ജൂലൈ 24 നാണ് രണ്ടാം ഘട്ട പരീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :