ബോംബിട്ടത് എവിടെ ?, കൊല്ലപ്പെട്ടത് എത്ര ഭീകരര്‍ ?; കേന്ദ്രത്തെ വെട്ടിലാക്കുന്ന ആവശ്യവുമായി മമത

  mamtha banerjee , balakot , pakistan , india , pulwama attack , കേന്ദ്രസര്‍ക്കാര്‍ , പാകിസ്ഥാന്‍ , വ്യോമാക്രമണം , ഇന്ത്യ , മമത ബാനര്‍ജി
കൊല്‍ക്കത്ത| Last Modified വെള്ളി, 1 മാര്‍ച്ച് 2019 (11:41 IST)
ഇന്ത്യൻ വ്യോമാക്രമണത്തിന്​ശേഷം പാകിസ്ഥാനിലെ ബാലാക്കോട്ടിൽ എന്ത്​സംഭവിച്ചുവെന്നുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബാലാക്കോട്ട് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ രാജ്യത്തിന് താല്‍പ്പര്യമുണ്ട്. ജവാൻമാരുടെ ജീവന്​ തെരഞ്ഞെടുപ്പ്​രാഷ്​ട്രീയത്തേക്കാൾ വിലയുണ്ടെന്നും മമത ട്വിറ്ററിലുടെ വ്യക്തമാക്കി.

ഇന്ത്യൻ വ്യോമാക്രമണത്തിൽ 350തോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് വ്യക്തമാക്കിയത്. ആക്രമണത്തില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നെന്നും പാകിസ്ഥാനില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ഇന്ത്യ അവകാശപ്പെട്ടിരുന്നു.

ഈ നിലപാടിനെയാണ് മമത ചോദ്യം ചെയ്‌തിരിക്കുന്നത്. ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിടണമെന്നാണ് ഇവരുടെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :