മോഡി വ്യാഴാഴ്ച കശ്മീരില്‍; അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

ശ്രീനഗര്‍| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (13:10 IST)
ഇന്തോ- പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ദീപാവലി ദിനം ദുരിതബാ‍ധിതര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡി ചെലവഴിക്കാന്‍ ശ്രീനഗറില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വെടിവെയ്പ്പുണ്ടായത്. കശ്മീരിലെ റാംഗഡ് മേഖലയില്‍ യാതൊരു പ്രകോപനമില്ലാതെ പാകിസ്ഥാന്‍ വെടിയുതിക്കുകയായിരുന്നു. രാവിലെ 9.45നാണ് വെടിവെയ്പ്പുണ്ടായത്.

നിരവധി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണമമുണ്ടായി. പ്രകോപനം തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്കു മുമ്പുണ്ടായ വെടിവെയ്പ് ഇന്ത്യ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

പ്രളയക്കെടുതിയില്‍ നിന്ന് ഇനിയും മുക്തമാകാത്ത സംസ്ഥാനത്തിന് പ്രധാനമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നാണ്പ്രതീക്ഷ. 44, 000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത് . പ്രളയത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജമ്മു കശ്മീരിലെ ഭരണ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് മോഡിയെ സ്വാഗതം ചെയ്തു.

എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മോഡി വരേണ്ടിയിരുന്നത് ഈദ് സമയത്താണെന്ന് പിഡിപി കുറ്റപ്പെടുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :