രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കാൻ ആർക്കും അവകാശമില്ല: ആർഎസ്എസ്

ബിജെപിയുടെ രാജ്യസ്‌നേഹത്തിന് ആർഎസ്എസിന്റെ വക ‘ഇരുട്ടടി’

  mohan bhagwat , BJP , RSS , india , Narendra modi , amith sha , ആർഎസ്എസ് , മോഹൻ ഭാഗവത് , കേന്ദ്രസര്‍ക്കാര്‍ , നരേന്ദ്ര മോദി , ബിജെപി , രാജ്യസ്‌നേഹം
ഭോപ്പാൽ| jibin| Last Modified ശനി, 11 ഫെബ്രുവരി 2017 (20:04 IST)
മറ്റൊരാളുടെ രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കാൻ ആർക്കും അവകാശമില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഭരണം നടത്തുന്നവർ പോലും ഇക്കാര്യത്തില്‍ ഇടപെടരുതെന്നും അദ്ദേഹം ഭോപ്പാലിൽ പറഞ്ഞു.

ധാർമികമായി അധപതിച്ചവരിൽ ദേശസ്നേഹത്തിനു നിലനിൽപ്പില്ല. രാജ്യത്തിന്‍റെ ഭരണം കൈയാളുന്നവരാണെങ്കിൽ പോലും, മറ്റൊരാളുടെ രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കുന്നതും വിധികൾ പുറപ്പെടുവിക്കുന്നതും തെറ്റാണെന്നും ഒരു പുസ്‌തക പ്രകാശന ചടങ്ങില്‍ ഭാഗവത് വ്യക്തമാക്കി.

രാജ്യസ്‌നേഹത്തില്‍ വിവാദങ്ങളുണ്ടാക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായിട്ടാണ് ഭാഗവതിന്റെ പ്രസ്‌താവന. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :