ഇനിമുതല്‍ പാസ്‌പോര്‍ട്ട് അതിവേഗം ലഭിക്കും; മോദി സര്‍ക്കാരിന്റെ പദ്ധതിക്ക് വന്‍ വരവേല്‍പ്പ്!

കേന്ദ്രത്തിന് കൈയടി; പാസ്‌പോര്‍ട്ട് ഇനിമുതല്‍ അതിവേഗം ലഭിക്കും

 Passport , Kendra facilities , narendra modi , BJP , postal service ,പോസ്‌റ്റോഫിസുകള്‍ ,  പാസ്‌പോര്‍ട്ട് , മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 10 ഫെബ്രുവരി 2017 (17:47 IST)
പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി രാജ്യത്തെ വിവിധ പോസ്‌റ്റോഫിസുകള്‍ വഴി പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നു. വിദേശകാര്യ മന്ത്രാലയവും പോസ്‌റ്റല്‍ ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഹെഡ് പോസ്‌റ്റോഫിസുകള്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടാകും രാജ്യത്തെ 56 പോസ്‌റ്റോഫിസുകളില്‍ പുതിയ സംരഭത്തിന്റെ ഭാഗമാകുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ വിഷയത്തില്‍ വ്യക്‍തത ഉണ്ടാക്കും.

പ്രാഥമികഘട്ടത്തില്‍ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലെ പോസ്‌റ്റോഫീസുകള്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.

മൈസൂര്‍, ദാഹോര്‍ എന്നീ ഹെഡ് പോസ്‌റ്റോഫിസുകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പുതിയ പദ്ധതി കൊണ്ട് സാധിക്കുമെന്നാണ് പൊതുവെയുള്ള നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :