ഇന്ത്യയുടെ അഭിമാന പദ്ധതി ചാന്ദ്രയാൻ-2 ജനുവരിയിൽ കുതിച്ചുയരും

Sumeesh| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (16:04 IST)
ഹൈദെരബാദ്: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൌത്യം ചാന്ദ്രയാൻ-2 ജനുവരിയോടെ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുമെന്ന് ഐ എസ് ആർ ഒ. ഇന്ത്യയുടെ ജി എസ് എൽ വി മാർക്ക് 3 റോക്കറ്റ് ഉപയോഗിച്ചാവും ചാന്ദ്രയാൻ 2വിന്റെ വിക്ഷേപണത്തിനായി ഉപയോഗിക്കുക.


ജനുവരി 3ന് ആരംഭിച്ച് ഫെബ്രുവരി 16ന് അവസാനിക്കുന്ന തരത്തിലായിരിക്കും മിഷൻ എന്ന് ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. ചാന്ദ്രയാൻ-2 ദൌത്യത്തിന്റെ നിർമ്മാണവും നിയന്ത്രണവും പൂർണമായും ഐ എസ് ആർ ഒക്ക് കീഴിലാണ്.

ചാന്ദ്രയാൻ-1ൽ നിന്നും വ്യത്യസ്തമായ ലാൻ‌ഡിങ് ആയതിനാൽ

ഐ എസ് ആർ ഒയുടെ ഏറ്റവും പ്രയാസകരമായ ഒരു മിഷൻ കൂടിയായിരിക്കും ചാന്ദ്രയാൻ-2 എന്നും ഐ എസ് ആർ ഒ ചെയർമാൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :