ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 9 ജനുവരി 2016 (08:12 IST)
കഴിഞ്ഞ ശനിയാഴ്ച ഭീകരാക്രമണം നടന്ന പത്താന്‍കോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് സന്ദര്‍ശിച്ചേക്കും. പത്താന്‍കോട് ഉള്ള വ്യോമസേനയുടെ ബേസ് ക്യാമ്പിലെത്തുന്ന പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തും.
അതേസമയം, പത്താൻകോട്ട് ആക്രമണത്തെ പറ്റി അന്വേഷിക്കാൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്ത്യ പാകിസ്ഥാന് നൽകിയ തെളിവുകൾ വെച്ചാണ് പാകിസ്ഥാൻ അന്വേഷണത്തിന് തീരുമാനിച്ചത്.
പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് അന്വേഷണം നടത്താന്‍ ഷെരീഫ് നിര്‍ദ്ദേശം നൽകിയത്.
അതിനിടെ, ഗുരുദാസ്പൂർ എസ് പി സാൽവീന്ദർ സിങ്ങിന് എൻ ഐ എ സമൻസ് അയച്ചു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.