ന്യൂഡല്‍ഹി|
Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (19:20 IST)
ഗുജറാത്തില്‍
യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍
നരേന്ദ്ര മോഡിയ്ക്കെതിരെ സി.ബി.ഐഅന്വേഷണം ആവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന് പ്രദീപ് ശര്‍മ നല്കിയ ഹര്‍ജ്ജി സുപ്രീംകോടതി തള്ളി.കേസുകള്‍ ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.
സര്‍ക്കാര്‍ ഏതാണെങ്കിലും തങ്ങളുടെ ജോലി കൃത്യമായി ചെയ്യുമെന്നും ഗുജറാത്തില്‍ നിന്നുമുള്ള നിരവധി കേസുകളിലും മികച്ച വിധികളാണ് നല്‍കിയതെന്നും വ്യക്തികളെ കോടതി പരിഗണിക്കുന്നില്ലന്നും കോടതി വിധിയില്‍ പറഞ്ഞു.
ജസ്റ്റീസുമാരായ രഞ്ജന പ്രകാശ് ദേശായ്, എന്‍ വി രമണ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പ്രഖ്യപിച്ചത്.