നോട്ട് പിൻവലിക്കൽ; ഇനി പ്രശ്നങ്ങൾ ഒന്നുമില്ല, എല്ലാ നിയന്ത്രണങ്ങളും നീക്കി

നോട്ട് പിൻവലിക്കൽ; ഇനി എത്ര പണം വേണമെങ്കിലും പിൻവലിക്കാം

ന്യൂഡൽഹി| aparna shaji| Last Modified തിങ്കള്‍, 13 മാര്‍ച്ച് 2017 (08:52 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് പിൻവലിക്കലിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കിയതായി വ്യക്തമാക്കുന്നു. ഇന്നുമുതൽ ബാങ്ക് അക്കൗണ്ടുകളിൽനിന്നും എടിഎമ്മുകളിൽനിന്നും എത്ര പണം വേണമെങ്കിലും പിൻവലിക്കാം. നിയന്ത്രണങ്ങൾ ഉണ്ടാകില്ല.

പണം പിൻവലിക്കുന്ന കാര്യത്തിൽ നിയന്ത്രണമുണ്ടാവില്ല എന്നു വ്യക്തമാക്കിയെങ്കിലും, പണം പിൻവലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകൾക്ക് തീരുമാനമെടുക്കാമെന്നും ആർ ബി ഐ വ്യക്തമാക്കിയിരിക്കുകയാണ്. നാലു മാസംനീണ്ട നിയന്ത്രണങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്.

കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും അവസാനിച്ചു. കഴിഞ്ഞ നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം, അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ആർബിഐ കൊണ്ടുവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :