അരവിന്ദ് കെജ്രിവാളിന്റെ രാജി തള്ളി

Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (19:16 IST)
ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജിവച്ചുകൊണ്ടു അരവിന്ദ് കേജരിവാള്‍ നല്‍കിയ കത്ത് ആപ് നിര്‍വാഹക സമിതിയോഗം തള്ളി. ഇതുകൂടാതെ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനേയും രാഷ്ട്രീയകാര്യ സമിതിയില്‍നിന്നൊഴിവാക്കും.

പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതയ്ക്ക് പരിഹാരമായതായാണ് സൂചന. ഇതിന്റെ ഭാഗമായി യോഗേന്ദ്ര യാദവിന് ആപ്പിന്റെ കര്‍ഷകസംഘടനയായ കിസാന്‍ മോര്‍ച്ചയുടെ ചുമതല നല്‍കാനും തീരുമാനമായിട്ടുണ്ട്. പ്രശാന്ത് ഭൂഷണെ പാര്‍ട്ടിയുടെ ലോക്പാല്‍ സമിതിയുടെ അധ്യക്ഷനാക്കും.

യോഗത്തില്‍ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണുമെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്.
യാദവും ഭൂഷണും യോഗത്തില്‍ അംഗങ്ങള്‍ ആരോപിച്ചു.
നേരത്തെ ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനെന്ന കാരണം ചൂണ്ടിക്കാട്ടി കെജ്രിവാള്‍
എ.എ.പി ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നുവെന്ന് ദേശീയ നിര്‍വ്വാഹക സമിതിയെ അറിയിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :