അദ്വാനിയെപ്പോലെ ജെയ്‌റ്റ്‌ലിയും കുറ്റവിമുക്‍തനാക്കപ്പെടും: മോഡി

നരേന്ദ്ര മോഡി , അരുൺ ജെയ്റ്റ്ലി , ഡിഡിസിഎ , അരവിന്ദ് കേജ്‌രിവാള്‍
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2015 (13:54 IST)
ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ ഉൾപ്പെട്ട കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അടിസ്ഥാന രഹിതമായ ഹവാല ആരോപണത്തെ എൽകെ അദ്വാനി നിഷപ്രഭമാക്കിയ പോലെ ജെയ്‌റ്റിലിയും അതിജീവിക്കും. അരുൺ ജെയ്റ്റ്ലി തെറ്റായി ഒന്നും ചെയ്തിട്ടില്ല. ക്ലീൻ ഇമേജുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ബിജെപി പാർലമെന്ററി പാർട്ടി യോഗത്തില്‍ മോഡി പറഞ്ഞു.

അതേസമയം, ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനുമായി (ഡിഡിസിഎ) ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അളടക്കം അഞ്ചു ആംആദ്മി നേതാക്കള്‍ക്കെതിരെ അരുണ്‍ ജയ്റ്റ്ലി ഫയല്‍ ചെയ്‌ത് മാനനഷ്‌ടക്കേസ് ജനുവരി അഞ്ചിനു കോടതി പരിഗണിക്കും. പട്യാല ഹൗസ് കോടതിയില്‍ നേരിട്ടെത്തിയാണ് ജെയ്റ്റ്‌ലി കേസ് ഫയല്‍ ചെയ്തത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേ‌യ് എന്നിവർക്കെതിരെയാണ് കേസ്. 10 കോടി രൂപയാണ് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഡൽഹി ഹൈകോടതിയിലാണ്​​ കേസ്​ ഫയൽ ചെയ്​തത്​. രണ്ടു കോടതികളിലായി സിവിൽ, ക്രിമിനൽ വകുപ്പുകളിലാണ് കേസ് നൽകിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :