ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 22 ഡിസംബര്‍ 2015 (09:32 IST)
ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച റഷ്യയിലേക്കു പോകും.
24 നു മോസ്കോയില്‍ ഫ്രണ്ട്സ് ഓഫ് ഇന്ത്യ സാംസ്കാരിക സമ്മേളനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ പ്രതിരോധ സഹകരണം, ആണവോര്‍ജം തുടങ്ങിയ വിഷയങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി മോഡി ചര്‍ച്ച നടത്തും.
കൂടംകുളം ആണവനിലയത്തിന്റെ അഞ്ച്, ആറ് യൂണിറ്റുകളുടെ നിര്‍മാണം പോലുള്ള സുപ്രധാന വിഷയങ്ങള്‍ക്ക് ഉച്ചകോടി ചര്‍ച്ചാവേദിയാകും. വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം എന്നീ വിഷയങ്ങളില്‍ മോഡി പുടിനുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുമായി കൂടുതല്‍ കരാറുകള്‍ ഉണ്ടാകും. എസ്-400 മിസൈല്‍ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചേക്കും.