ജനാധിപത്യത്തില്‍ ജനശക്‌തിക്കാണ്‌ പ്രധാന്യം: പ്രധാനമന്ത്രി

 നരേന്ദ്ര മോഡി , മന്‍ കി ബാത്ത് , കോണ്‍ഗ്രസ് , സ്വച്‌ഛ് ഭാരത്‌
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (13:03 IST)
ജനാധിപത്യത്തില്‍ ജനശക്‌തിക്കാണ്‌ പ്രധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താന്‍ കൊണ്ടുവന്ന സ്വച്‌ഛ് ഭാരത്‌ പരിപാടി ജനങ്ങളില്‍ വൃത്തിയെ സംബന്ധിച്ച ഒരു പൊതുബോധം വളര്‍ത്താന്‍ സഹായിച്ചു. പരിപാടിയോട്‌ ജനങ്ങള്‍ നിഷേധാത്മക സമീപനമാണ്‌ സ്വീകരിച്ചതെന്ന വാദം തെറ്റാണെന്നും മന്‍ കി ബാത്ത്‌ പരിപാടിയില്‍ മോഡി പറഞ്ഞു.

ജനാധിപത്യത്തില്‍ ഒരു കൊച്ചു കുട്ടി പോലും തനിക്ക്‌ നിര്‍ദേശം നല്‍കുന്നുണ്ട്. മന്‍കി ബാത്തിന്റെ പ്രയോജനമാണ്‌ ഗ്യാസ്‌ സബ്‌സീഡിയില്‍ കണ്ടത്. തന്റെ പ്രചാരണത്തിന്റെ ഫലമായി 30 ലക്ഷം പേര്‍ ഗ്യാസ്‌ സബ്‌സീഡി ഉപേക്ഷച്ചെന്നും മോഡി പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ മന്‍ കി ബാത്ത് പരിപാടിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിപാടി ഉപയോഗിക്കരുതെന്ന് തെഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, തെഞ്ഞെടുപ്പ് മുന്നിൽ കണ്ടുതന്നെയാകും മോഡിയുടെ സംസാരമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ പറയുന്നത്. മന്‍ കി ബാത്ത് നിരോധിക്കാത്തതില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ വിഷയത്തില്‍ നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. പരിപാടി താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിഹാറിലെ മഹാസഖ്യം ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :