ന്യൂഡൽഹി|
jibin|
Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (11:16 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മന്‍ കി ബാത്ത് ഇന്ന് നടക്കും. ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ പരിപാടിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിപാടി ഉപയോഗിക്കരുതെന്ന് തെഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, തെഞ്ഞെടുപ്പ് മുന്നിൽ കണ്ടുതന്നെയാകും മോഡിയുടെ സംസാരമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ പറയുന്നത്.
അതേസമയം, ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ മന്‍ കി ബാത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാറിലെ മഹാസഖ്യം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച അപേക്ഷ തള്ളിയ നടപടി ആശ്ചര്യപ്പെടുത്തുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. മന്‍ കി ബാത്ത് മോഡി ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടുത്തുമെന്നും. ജനങ്ങളെ സ്വാധീനിക്കാന്‍ പരിപാടി ഉപയോഗിക്കുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.
മന്‍ കി ബാത്ത് നിരോധിക്കാത്തതില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ വിഷയത്തില്‍ നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. പരിപാടി താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിഹാറിലെ മഹാസഖ്യം ആവശ്യപ്പെട്ടത്.