മോഡിയെ ഇന്ത്യയിലെത്തിക്കാന്‍ ബജ്റംഗി ഭായിജാന്‍ രണ്ടാം ഭാഗം ആവശ്യം: രാജ് താക്കറെ

നരേന്ദ്ര മോഡി , ബിജെപി , ശിവസേന , രാജ് താക്കറെ
മുംബൈ| jibin| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (12:32 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇന്ത്യയിലെത്തിക്കാന്‍ ബജ്റംഗി ഭായിജാന്‍ സിനിമയുടെ രണ്ടാം ഭാഗം വരണമെന്ന്
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. ഏറ്റവും അധിക കാലം രാജ്യത്തിനു പുറത്തുനിന്ന പ്രധാനമന്ത്രി എന്ന റെക്കോര്‍ഡ് മോഡിക്കായിരിക്കും. എന്തുതരം സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് ഇഷ്‌ടമല്ലാത്തത് എല്ലാം നിരോധിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. രാജ്യം മുഴുവന്‍ ചുറ്റി നടക്കുന്ന മോഡിക്ക് രാജ്യത്ത് ഭരണം നടത്താന്‍ സമയമില്ലെന്നും ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താക്കറെ പറഞ്ഞു.

ശിവസേനയ്ക്ക് പിന്നാലെ എംഎന്‍എസും കൂടി വിമര്‍ശനവുമായി രംഗത്തെത്തിയത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേരത്തെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :