ജനീവ|
VISHNU N L|
Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (14:09 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകാരാധ്യനായ വ്യക്തിയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ലോകം ആരാധിക്കുന്ന നേതാക്കന്മാരെ കണ്ടെത്താൻ വേൾഡ് ഇക്കണോമിക് ഫോറം നടത്തിയ സർവേയിലാണ് മോഡി ഇടം പിടിച്ചത്. മോഡിക്ക് പത്താം സ്ഥാനമാണ് സര്‍വ്വേ നല്‍കുന്നത്. ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.
വേൾഡ് ഇക്കണോമിക് ഫോറത്തിലെ 285 നഗരങ്ങളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത സർവേയാണിത് . ഇരുപതിനും
മുപ്പതിനും ഇടയിൽ പ്രായമുള്ളവരായിരുന്നു സർവേയിൽ പങ്കെടുത്തത്. ആദ്യ പത്തില്‍ ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ നായകൻ നെൽസൺ മണ്ഡേലയ്ക്കാണ്.
കത്തോലിക്ക സഭാ തലവന്‍ പോപ് ഫ്രാന്‍സിസിനാണ് രണ്ടാം സ്ഥാനം. ടെസ് ല മോട്ടോഴ്സ് ചീഫ് എലോൺ മസ്ക്
( 3) , ബിൽ ഗേറ്റ്സ് ( 5) , ബാരക്ക് ഒബാമ (6 ) വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബാർസൺ ( 7 ) , സ്റ്റീവ് ജോബ്സ് (8) , മുഹമ്മദ് യൂനിസ് (9) എന്നിവരാണ് ആദ്യ പത്തിലുൾപ്പെട്ട മറ്റുള്ളവർ.