ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 21 മെയ് 2015 (14:53 IST)
ആറ് ദിവസം നീണ്ട ത്രിരാഷ്‍ട്രപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. നീണ്ട വിദേശ സന്ദര്‍ശനങ്ങള്‍ മൂലം പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തിലാണ് മോഡി ബംഗ്ലാദേശ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. ജൂലൈ ആദ്യവാരം ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി റഷ്യയിലെത്തുന്ന മോഡി കസാക്കിസ്ഥാന്‍ ഉള്‍പ്പടെ അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കും.
അടുത്ത മാസം എട്ടാം തീയതി നരേന്ദ്ര മോഡി ധാക്കയിലേക്ക്
പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്‍ക്കും. പ്രധാനമന്ത്രിയുടെ ഇരുപതാം വിദേശസന്ദര്‍ശനം ജൂലൈ ആദ്യവാരം റഷ്യയിലേക്കാണ്. ബ്രിക്‌സ്, ഷാങ്ഹായ്
കോ ഓപ്പറേഷന്‍
ഓര്‍ഗനൈസേഷന്റെയും ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ജൂലൈ
ഒന്‍പതിന് നരേന്ദ്ര മോഡി റഷ്യയിലെ
ഉഫയിലെത്തും. രണ്ട്
ഉച്ചകോടികളിലും പങ്കെടുത്ത ശേഷം ജൂലൈ10ന് കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, തജികിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് മോദി യാത്ര തിരിക്കും.