aparna shaji|
Last Modified വെള്ളി, 29 ഏപ്രില്‍ 2016 (15:02 IST)
മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന് ഉണര്‍വ്വേകാന്‍ ബോളിവുഡില്‍ നിന്നും ഖാന്‍ രാജാക്കന്മാര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ബോളിവുഡിലെ ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരെ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.
വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പട്ടികയിലാണ് ഖാന്മാര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ കൂടാതെ എ ആര്‍ റഹ്മാന്‍, അജയ് ദേവ്ഗണ്‍, സൈന നേഹ്വാള്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരേയും അതിഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ഷാരൂഖ് ഖാനും ആമീര്‍ ഖാനും വിവാദങ്ങളില്‍ പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരുമായി അത്ര രസത്തിലായിരുന്നില്ല ഇരുവരും എന്നും വാര്‍ത്തകള്‍ നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ ബി ജെ പി നേതാക്കളും പാര്‍ട്ടി അംഗങ്ങളും രംഗത്ത് വന്നിരുന്നു.