ന്യൂഡൽഹി|
Aiswarya|
Last Updated:
വെള്ളി, 31 മാര്‍ച്ച് 2017 (09:38 IST)
വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പിന്നോക്ക വിഭാഗങ്ങളോടുള്ള സർക്കാർ നിലപാട്, ജിഎസ്ടി നിയമനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് മോദി എംപിമാരോട് പറഞ്ഞു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ എംപിമാരുമായി നടത്തിയ യോഗത്തിലാണ് മോദി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മോദി സർക്കാരിൽ ഒബിസി ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരും സ്ത്രീകളും സമൂഹത്തിന്റെ മറ്റുവിഭാഗത്തിൽപ്പെട്ട ജനങ്ങളും കേന്ദ്രസർക്കാരിൽ പ്രതീക്ഷ അർക്കുന്നുണ്ട്. പ്രതിപക്ഷം സർക്കാരിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയുന്നത്. ഇതിൽ, ജനങ്ങൾ വീണുപോകാതെ ശ്രദ്ധിക്കണമെന്നും സർക്കാർ നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ അതിന്റെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.