പ്രശസ്ത ഗാനരചയിതാവും ദേശീയ അവാര്‍ഡ് ജേതാവുമായ നാ മുത്തുകുമാര്‍ അന്തരിച്ചു

തമിഴ് ഹിറ്റ് പാട്ടുകളുടെ വാക്താവ് നാ മുത്തുകുമാര്‍ വിടപറഞ്ഞു

ചെന്നൈ| aparna shaji| Last Modified ഞായര്‍, 14 ഓഗസ്റ്റ് 2016 (13:39 IST)
പ്രശസ്ത തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാര്‍ (41) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് അഞ്ചുദിവസമായി ചികിൽസയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. തമിഴ് സിനിമയിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരുന്ന നാ മുത്തുകുമാറിന്റെ അവസാന ഗാനം തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പിനു വേണ്ടിയായിരുന്നു.

സീമന്റെ വീര നടൈ എന്ന ചിത്രത്തിലൂടെയാണ് മുത്തുകുമാര്‍ സിനിമയിലെത്തുന്നത്. ആയിരത്തിലധികം ഗാനങ്ങള്‍ക്ക് വരികളെഴുതിയിട്ടുണ്ട്. വിജയിയുടെ സയ്‌വത്തിലെ ‘അഴകേ അഴകേ’, തങ്കമീങ്കള്‍ എന്ന ചിത്രത്തിലെ ‘അനന്ദ യാഴൈ മീട്ടുകിറാല്‍‘ എന്നീ ഗാനങ്ങള്‍ അദ്ദേഹത്തിന് ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചിട്ടുണ്ട്. സൂര്യയുടെ ഗജനിയിലെ ഗാനങ്ങള്‍ അദ്ദേഹത്തെ പോപ്പുലറാക്കി. ഈ ഗാനങ്ങള്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡുകള്‍ സമ്മാനിച്ചു.

മുത്തുകുമാറിന്റെ ഗാനങ്ങള്‍ ഹിറ്റായിരുന്നു. തല അജിത് അഭിനയിച്ച കിരീടം(മലയാളം റീമേക്ക്) സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയും നാമുത്തുകുമാറായിരുന്നു. കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :