1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mysterious Disease in Rajasthan

രാജസ്ഥാനില്‍ അജ്ഞാത രോഗം പടരുന്നു; ഏഴ് കുട്ടികള്‍ മരിച്ചു, അതീവ ജാഗ്രത !

Rajasthan
രാജസ്ഥാനില്‍ ഭീതി പടര്‍ത്തി അജ്ഞാത രോഗം. സിരോഹി ജില്ലയില്‍ ഏഴ് കുട്ടികള്‍ മരിച്ചു. പനി മുതല്‍ ചുഴലിയുടേത് പോലുള്ള ലക്ഷണങ്ങളും ഇവരില്‍ പ്രകടമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അണുബാധ മൂലം ഏഴ് കുട്ടികള്‍ മരിച്ചതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീന അറിയിച്ചു. ശീതളപാനീയങ്ങള്‍ കഴിച്ചതാണ് മരണകാരണമെന്നാണ് കുട്ടികളുടെ കുടുംബം നല്‍കുന്ന വിവരം.
 
ഗ്രാമത്തിലെ വിവിധ കടകളില്‍ നിന്ന് മെഡിക്കല്‍ സംഘം ഈ പാനീയങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയും തല്‍ക്കാലം വില്‍പ്പന നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ കേസുകളുടെ മെഡിക്കല്‍ അന്വേഷണത്തില്‍ മരണകാരണം വൈറല്‍ അണുബാധ മൂലമാണെന്നും ശീതളപാനീയങ്ങള്‍ കഴിച്ചതുകൊണ്ടല്ലെന്നും സംഭവത്തോട് പ്രതികരിച്ച് രാജസ്ഥാന്‍ ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ പറഞ്ഞു.
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പാലക്കാട് 24 മണിക്കൂറിനിടെ 2 കൊലപാതകങ്ങൾ, ആർഎസ്എസ് നേതാവിനെ കടയിൽ കയറി വെട്ടിക്കൊന്നു