അശ്ലീല വീഡിയോ കണ്ടതുകൊണ്ട് 14കാരനെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി മാലിന്യകുഴിയില്‍ ഉപേക്ഷിച്ചു

vijay
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (08:51 IST)
vijay
അശ്ലീല വീഡിയോ കണ്ടതുകൊണ്ട് 14കാരനെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. സംഭവത്തില്‍ പിതാവാണ് വിജയ് ബാബുവിനെ പൊലീസ് അറസ്റ്റുചെയ്തു. ഫോണില്‍ അശ്ലീല വീഡിയോ കാണുന്നുവെന്ന് സ്‌കൂളില്‍ നിന്ന് നിരവധി തവണ പരാതി മകനെ കുറിച്ച് വിജയ് ബാബുവിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൃത്യം നടത്തിയത്. സോളാപൂര്‍ സിറ്റിയില്‍ തയ്യല്‍കട നടത്തുന്നയാളാണ് വിജയ് ബാബു. ഇയാള്‍ക്ക് ഭാര്യയും രണ്ടുകുട്ടികളുമാണ് ഉണ്ടായിരുന്നത്. മകനെ കൊലപ്പെടുത്തിയ വിവരം ഇയാല്‍ ഭാര്യയില്‍ നിന്നും പൊലീസില്‍ നിന്നും ആദ്യം മറച്ചുവച്ചിരുന്നു. മകനെ കാണാതായതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യ ജനുവരി 13ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം വേസ്റ്റ്കുഴിയില്‍ കണ്ടെത്തുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തില്‍ സോഡിയം നൈട്രേറ്റ് വിഷം ശരീരത്തില്‍ നിന്നും കണ്ടെത്തി. പിന്നാലെ ഇതിനെ കൊലപാതക കേസായി രജിസ്റ്റര്‍ ചെയ്യുകയും വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്യുകയുമായിരുന്നു. പിന്നാലെ പ്രതി വിജയ് ആണെന്ന് കണ്ടെത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :