വഡോദര|
aparna shaji|
Last Modified ശനി, 4 ജൂണ്‍ 2016 (13:11 IST)
ആൺകുട്ടിയെ പ്രസവിച്ചില്ല എന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ഗുജറാത്തിലെ വഡോദര സ്വദേശി ആയ ഹെതൽ പാർമറെ(30) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിതേന്ദ്രയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഹെതൽ- ജിതേന്ദ്ര ദമ്പതികൾ നാല് പെൺമക്കളാണുള്ളത്. ആൺകുട്ടികളെ പ്രസവിക്കാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് സ്ഥിരമായിരുന്നു. ഹെതലിനെ ഇയാൾ ക്രൂരമയി മർദ്ദിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
ആണ്‍കുഞ്ഞിനെ തരാന്‍ കഴിയാത്തയാള്‍ക്ക് തന്റെ വീട്ടില്‍ തുടരാന്‍ യോഗ്യതയല്ല എന്നാരോപിച്ചായിരുന്നു വഴക്ക്. പിന്നീട് വഴക്ക് മൂത്തപ്പോള്‍ ജിതേന്ദ്ര ഭാര്യയെ കിണറ്റിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം