ജിഷ കൊലക്കേസ്: സാക്ഷികള്‍ പല മൊഴികള്‍ നല്‍കുന്നതിനാല്‍ പ്രതിയുടേതെന്നു സംശയിക്കുന്ന പത്ത് രേഖാചിത്രങ്ങള്‍ കൂടി പൊലീസ് തയ്യാറാക്കി

പെരുമ്പാവൂരിലെ ജിഷ കൊലപാതകക്കേസില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന പത്ത് രേഖാ ചിത്രങ്ങള്‍ കൂടി പൊലീസ് തയ്യാറാക്കി

കൊച്ചി, പെരുമ്പാവൂര്‍, ജിഷ, കൊലപാതകം, പൊലീസ് kochi, perumbavoor, jisha, murder, police
കൊച്ചി| സജിത്ത്| Last Modified ശനി, 4 ജൂണ്‍ 2016 (08:07 IST)
പെരുമ്പാവൂരിലെ കൊലപാതകക്കേസില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന പത്ത് രേഖാ ചിത്രങ്ങള്‍ കൂടി പൊലീസ് തയ്യാറാക്കി. സാക്ഷികളില്‍ നിന്നും പലതരത്തിലുള്ള മൊഴികള്‍ ലഭിക്കുന്നതിനാലാണ് പൊലീസിന് ഒന്നില്‍ കൂടുതല്‍ രേഖ ചിത്രങ്ങള്‍ തയ്യാറാക്കേണ്ടി വന്നത്.

അതേ സമയം ജിഷയുടെ വീടിനു സമീപത്തുള്ള ഇരിങ്ങോള്‍ കാവില്‍ ആറടി താഴ്ച്ചയുള്ള ഒരു കുഴി പൊലീസ്
കണ്ടെത്തി. ജിഷയെ കൊലപ്പെടു്ത്തിയ ശേഷം ആ കുഴിയിലിട്ടു മൂടാനായിരുന്നു കൊലയാളി പദ്ധതിയിട്ടതെന്നും പൊലീസ് സംശയിക്കുന്നു. പ്രതിയുടേതെന്ന നിലയില്‍ രണ്ടാമതായി പുറത്തു വിട്ട രേഖാചിത്രവുമായി സാമ്യമുള്ള രാജസ്ഥാന്‍ സ്വദേശിയായ ഒരാളെ തൃശൂരിനടുത്തുള്ള പേരാമംഗലത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുള്ളത് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസത്തെി രാജസ്ഥാന്‍ സ്വദേശിയായ രജനീഷ് എന്നയാളെ കസ്റ്റഡിയിലെടുത്തത്. ടൈത്സ് പണിക്കാരനായ ഇയാളെ ജിഷ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ചോദ്യം ചെയ്തു. കൂടാതെ വിരലടയാളവും മറ്റും ശേഖരിച്ച് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാക്കാമെന്ന് തൊഴിലുടമ നല്‍കിയ ഉറപ്പില്‍ ഇയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു.

അതേസമയം ഉന്നത പൊലീസ് മേധാവി ലോക്നാഥ് ബഹ്‌റ ഇന്നു ജിഷയുടെ വീടു സന്തര്‍ശിക്കും. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരുമായി ഇതു സമ്പന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തും. അന്വേഷണവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ പുതുതായി തുറന്ന പൊലീസ് ഒഫീസും ബഹ്‌റ സന്ദര്‍ശിച്ചേക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...