ഓടുന്ന ട്രെയിനിനു മുന്നിലേക്കു ചാടി യുവാവ് ആത്മഹത്യ ചെയ്തു - സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

ഓടുന്ന ട്രെയിനിനു മുന്നിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

മുംബൈ| aparna shaji| Last Modified ബുധന്‍, 20 ജൂലൈ 2016 (10:34 IST)
ഓടുന്ന ട്രെയിനിനു മുന്നിലേക്ക് ചാടി യുവാവ് ചെയ്തു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ജൂലൈ 10ന് മുംബൈയിലെ ബയന്ദര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നടത്തിയ ആത്മഹത്യയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പിങ്ക് നിറത്തിലുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ മുന്നിലേക്ക് എടുത്തുചാടുകയായിരുന്ന. ട്രെയിനയിഗാവില്‍ നിന്നുള്ള ട്രെയിനിനു മുന്നിലേക്കാണ് ഇയാള്‍ എടുത്തുചാടിയത്.

ആത്മഹത്യ ചെയ്ത ആളുടെ വിവരങ്ങളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ഇയാളുടെ പക്കല്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണിലെ കോള്‍ റെക്കോര്‍ഡ്‌സ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഇയാളുമായി അടുത്ത ബന്ധമുള്ളവരെ വിവരമറിയിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :