അമിതാഭ് ബച്ചന്‍ കങ്കണയുടെ കടുത്ത ആരാധകന്‍; എല്ലാ തവണയും കങ്കണയെ കാണുമ്പോള്‍ ബിഗ് ബി പറയുന്നത് ഒരു കാര്യം മാത്രം

അമിതാഭ് ബച്ചന്‍ കങ്കണയുടെ കടുത്ത ആരാധകന്‍; എല്ലാ തവണയും കങ്കണയെ കാണുമ്പോള്‍ ബിഗ് ബി പറയുന്നത് ഒരു കാര്യം മാത്രം

മുംബൈ| JOYS JOY| Last Updated: വെള്ളി, 6 മെയ് 2016 (12:31 IST)
ബോളിവുഡിന്റെ ‘ക്വീന്‍’ കങ്കണ റണാവത്തിന്റെ കടുത്ത ആരാധകനാണ് അമിതാഭ് ബച്ചന്‍. ഇത്തവണ ഇരുവരും ഒരുമിച്ചായിരുന്നു ദേശീയ അവാര്‍ഡ് വാങ്ങിയത്. ‘തനു വെഡ്‌സ് മനു റിട്ടേണ്‍സ്’ ലെ അഭിനയത്തിന് കങ്കണ മികച്ച നടിയായും ‘പികു’വിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയ ഇരുവരും തമ്മില്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബോളിവുഡിലെ ഈ താരങ്ങള്‍ തമ്മില്‍ എന്താണ് പറയുന്നതെന്ന് അറിയാന്‍ ആരാധകര്‍ക്കും ഉണ്ടാകില്ലേ ആഗ്രഹം. അതുകൊണ്ടു ബിഗ് ബി തന്നെ അത് വെളിപ്പെടുത്തുകയും ചെയ്തു.

"ഞാന്‍ കങ്കണ റണാവത്തിന്റെ വലിയ ആരാധകനാണ്. എപ്പോഴൊക്കെ അവരെ കാണുമ്പോഴും, അവരുടെ അടുത്ത സിനിമയിലേക്ക് തന്റെ പേര് നിര്‍ദ്ദേശിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിക്കാറുണ്ട്” - ഏതായാലും ബിഗ് ബി മനസ്സു തുറന്നപ്പോള്‍ ഞെട്ടിയത് ആരാധകര്‍ മാത്രമല്ല ബോളിവുഡ് മൊത്തമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :