'ബീഫും പോർക്കും വിതരണം ചെയ്യാനാവില്ല' സൊമാറ്റോയിൽ ഹിന്ദു ജീവനക്കാർ സമരത്തിന്; വീണ്ടും വിവാദം

പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച സമരം നടത്തുമെന്നാണ് വിതരണക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (08:37 IST)
ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് കാണിച്ച് സൊമാറ്റോ വിതരണക്കാര്‍ സമരത്തിലേക്ക്. ഭക്ഷണ വിതരണം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് വിതരണക്കാർ പറയുന്നതായി ഇന്ത്യ ടുഡേ റിപോർട്ട് ചെയ്യുന്നു. പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച സമരം നടത്തുമെന്നാണ് വിതരണക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൊമാറ്റോ കമ്പനി വിതരണക്കാരുടെ മതവികാരങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് വിതരണക്കാരായ തൊഴിലാളികള്‍ പറയുന്നത്.

ഈയടുത്ത് ചില മുസ്‍ലിം റെസ്റ്റോറന്‍റുകള്‍ സൊമാറ്റോയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചിരുന്നു. ഹിന്ദു മതത്തില്‍ പെട്ട വിതരണക്കാര്‍ അവിടെ നിന്നുള്ള ബീഫ് വിതരണം ചെയ്യുന്നതിന് വിസമ്മതിച്ചിരുന്നു. പിന്നീട് മുസ്‍ലിം തൊഴിലാളികളോട് പോര്‍ക്ക് വിതരണം ചെയ്യാനും കമ്പനി ആവശ്യപ്പെട്ടതയാണ് ആരോപണം.

ഞങ്ങളുടെ മത വിശ്വാസ പ്രകാരം ഉപയോഗിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഞങ്ങൾക്ക് വിതരണം ചെയ്യേണ്ടിവരുന്നു. ഞങ്ങളുടെ മതവികാരം വ്രണപ്പെടുകയാണ്. ഞങ്ങളുടെ ശമ്പളം കൃത്യമായി ലഭിക്കുന്നില്ല, മെഡിക്കല്‍ സംരക്ഷണങ്ങളും ലഭിക്കുന്നില്ലെന്നും മൗസിന്‍ അക്തര്‍ എന്ന ജീവനക്കാരന്‍ വ്യക്തമാക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :