കറാച്ചി സാഹിത്യോത്സവം; അനുപം ഖേറിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു

മുംബൈ| Sajith| Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (11:23 IST)
പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേറിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു. കറാച്ചില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിനായി അനുപം ഖേര്‍ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനുള്ള വിസയ്ക്ക് അപേക്ഷിച്ചിരുന്നു.

ഇന്ത്യയില്‍നിന്നുള്ള 18 പേരാണ് ഇത്തവണ കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 17 പേര്‍ക്കും പാകിസ്താന്‍ വിസ അനുവദിച്ചു. അനുപം ഖേറിനു മാത്രമാണ് പാകിസ്ഥാന്‍ വിസ നിഷേധിച്ചത്. പാകിസ്ഥാന്റെ ഈ നടപടിയില്‍ തനിക്കു നിരാശയും സങ്കടവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിനോട് അനുഭാവം പുലര്‍ത്തുന്ന അനുപം ഖേറിന് ഇത്തവണ പത്മഭൂഷണ്‍ ബഹുമതിയ്ക്ക് അര്‍ഹനായിരുന്നു. ഒരു വര്‍ഷം മുമ്പ്, പത്മ പുരസ്‌കാരങ്ങള്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന് കുറ്റപ്പെടുത്തി അനുപം ഖേര്‍ ട്വീറ്റ് ചെയ്തത് ശശി തരൂര്‍ ഈയിടെ ഓര്‍മ്മിപ്പിച്ചത് നവമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയാകുകയും ചെയ്തിരുന്നു. താന്‍ ഒരു ഹിന്ദുവാണെന്നു പറയാന്‍പോലും ഇപ്പോള്‍ ഭയപ്പെടുന്നതായും അനുപം ഖേര്‍ ഇതിനെതിരെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :