ആമിര്‍ഖാന്റെ പ്രസ്താവന നിരുത്തരവാദപരം: ഓംപുരി

ഇടുക്കി| Sajith| Last Modified ബുധന്‍, 27 ജനുവരി 2016 (12:54 IST)
ആമിര്‍ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ചലച്ചിത്ര താരം ഓംപുരി രംഗത്ത്. ഇന്ത്യ വിടേണ്ടി വരുമെന്ന ആമിർഖാന്റെ പ്രസ്താവന തെറ്റായ സന്ദേശം നൽകുന്നതിനു പുറമെ അപകടകരമാണെന്നും ഓംപുരി തെങ്കാശിയിൽ പറഞ്ഞു. ഇന്ത്യയില്‍ അസഹിഷ്ണുതയെന്ന് എങ്ങനെ പറയാനാവുമെന്ന് ഓംപുരി ചോദിച്ചു.

ഇന്ത്യ സുരക്ഷിതമല്ലെന്നും രാജ്യം വിടേണ്ടവരുമെന്നുള്ള അമിർഖാന്റെ പ്രസ്ഥാവന നിരുത്തരാവാദപരമാണ്. രാജ്യത്തെ മുസ്ലിം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും ഓംപുരി കുറ്റപ്പെടുത്തി. വലിയ ചര്‍ച്ചകള്‍ക്കു കാരണമാകുന്ന ഇത്തരം പ്രസ്താവനകള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ തകര്‍ക്കുമെന്നും ഓംപുരി പറഞ്ഞു.

ഇന്ത്യയുടെ മതേതരത്വത്തെ അപകടപ്പെടുത്താന്‍ ബിജെപി ശ്രമിക്കരുത്. കൂടാതെ മതേതരത്വം കാത്തുസൂക്ഷിക്കാൻ ആർഎസ്എസ്, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകളെ ബിജെപി നിയന്ത്രിക്കണമെന്നും ഓംപുരി ആവശ്യപ്പെട്ടു. 99.9 ശതമാനം ഹിന്ദു-മുസ്ലീം ജനവിഭാഗങ്ങളും മതേതരമായി ചിന്തിക്കുന്നവരാണ്. ബീഫിനെ ഒരു ഭക്ഷണമായാണ് കാണുന്നത്. ഇതിന്റെ പേരില്‍ കലാപങ്ങളും അക്രമങ്ങളും പാടില്ലെന്നും ഓംപുരി കൂട്ടിച്ചേര്‍ത്തു.

തെങ്കാശിയിൽ ആടുപുലിയാട്ടം എന്ന ജയറാം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഓംപുരിയുടെ പ്രതികരണം.
രണ്ടരപതിറ്റാണ്ടിനു ശേഷമാണ് ഓംപുരി ഒരു മലയാളസിനിമയിൽ അഭിനയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :