മുല്ലപ്പെരിയാർ സുരക്ഷിതം, ജലനിരപ്പ് കുറയ്‌ക്കില്ലെന്ന് തമിഴ്‌നാട്; കേരളത്തിന്റെ സുരക്ഷയ്‌ക്ക് പുല്ലുവില നല്‍കി പളനിസ്വാമി

മുല്ലപ്പെരിയാർ സുരക്ഷിതം, ജലനിരപ്പ് കുറയ്‌ക്കില്ലെന്ന് തമിഴ്‌നാട്; കേരളത്തിന്റെ സുരക്ഷയ്‌ക്ക് പുല്ലുവില നല്‍കി പളനിസ്വാമി

mullapperiyar , tamil nadu , mullapperiyar dam , pinarayi vijayan , edappadi palaniswami , എടപ്പാടി പളനിസ്വാമി , മുല്ലപ്പെരിയാര്‍ , പിണറായി വിജയന്‍ , വെള്ളപ്പൊക്കം
ചെന്നൈ| jibin| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (15:22 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി തന്നെ നിലനിറുത്തുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിന് മറുപടിയായി എടപ്പാടി പറഞ്ഞു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തമിഴ്‌നാടിന് കത്ത് നല്‍കിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് എടപ്പാടി നിലപാട് വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :