പാക് ഭീകരന്‍ നവേദിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ കോടതി അനുമതി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (19:27 IST)
കാഷ്‌മീരിലെ ഉധംപുരില്‍ നാട്ടുകാര്‍ പിടികൂടിയ പാക്‌ ഭീകരന്‍ മുഹമ്മദ്‌ നവേദിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ ഡല്‍ഹി പട്യാല ഹൌസ്‌ കോടതി അനുമതി നല്‍കി.

ഇയാള്‍ അടിക്കടി മൊഴി മാറ്റിപ്പറയുന്ന സാഹചര്യാത്തില്‍ നുണപരിശോധന നടത്തണമെന്ന്‌ എന്‍ഐഎ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്‍ ഐ എയുടെ ആവശ്യം പരിഗണിച്ച കോടതി നവേദിനെ പോളിഗ്രാഫ്‌ ടെസ്റ്റിനു വിധേയനാക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. ഈ മാസം ആദ്യമാണ്‌ ഉധംപുരില്‍ വച്ചാണ് പാക്‌ ഭീകരന്‍ നവേദിനെ നാട്ടുകാര്‍ പിടികൂടിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :