ഹമ്മറില്‍ വിമാനത്താവളത്തിലേക്ക് പറന്ന ധോണിയെ സ്കൂട്ടിയില്‍ സുന്ദരി പിന്തുടര്‍ന്നു; പിന്നീട് വിമാനത്താവളത്തില്‍ സംഭവിച്ചത് കണ്ട് ഇന്ത്യന്‍ നായകന്‍ പകച്ചുപോയി

ഹമ്മറില്‍ പോയ ഇന്ത്യന്‍ ക്യാപ്റ്റനെ സുന്ദരി സ്കൂട്ടിയില്‍ പിന്തുടര്‍ന്നു

റാഞ്ചി| Last Modified വെള്ളി, 4 നവം‌ബര്‍ 2016 (15:23 IST)
തന്റെ ഹമ്മറില്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയെ സ്കൂട്ടിയില്‍ പിന്തുടര്‍ന്ന് സുന്ദരിയായ ആരാധ്യ. ധോണിക്കൊപ്പം ഒരു സെല്‍ഫി എടുക്കുന്നതിനു വേണ്ടിയായിരുന്നു ആരാധ്യയുടെ ഈ പരാക്രമം.

മുംബൈയ്ക്കുള്ള വിമാനം ലഭിക്കുന്നതി വേണ്ടി റാഞ്ചിയിലെ വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ധോണി യാത്ര ചെയ്യുമ്പോള്‍ ആയിരുന്നു സംഭവം. പതിവുപോലെ തന്റെ ഹമ്മറില്‍ ആയിരുന്നു ധോണി വിമാനത്താവളത്തിലേക്ക് പോയത്. ഈ സമയം, റോഡരികില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടികള്‍ ഇത് ധോണിയാണെന്ന് തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്നാണ്, ധോണിയുടെ കടുത്ത ആരാധികയായ ആരാധ്യ തന്റെ സ്കൂട്ടിയില്‍ ധോണിയുടെ ഹമ്മറിനെ പിന്തുടരാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ നായകനൊപ്പം ഒരു സെല്‍ഫി എടുക്കുന്നതിനു വേണ്ടിയായിരുന്നു ആരാധ്യ ഈ സാഹസത്തിനു മുതിര്‍ന്നത്.

ഏതായാലും, സ്കൂട്ടിയില്‍ തന്നെ പിന്തുടര്‍ന്നെത്തിയ ആരാധ്യയുടെ ആഗ്രഹത്തെ ധോണി തഴഞ്ഞില്ല. ആരാധ്യയ്ക്കൊപ്പം നിന്ന് ഒരു അടിപൊളി സെല്‍ഫി എടുത്തതിനു ശേഷമാണ് ധോണി മുംബൈയ്ക്ക് തിരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :