ന്യൂഡല്‍ഹി|
Last Modified ബുധന്‍, 22 ജൂലൈ 2015 (13:40 IST)
കറുത്ത ബാന്‍ഡ് ധരിച്ച് ലോക്സഭയിലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ എംപിമാരെ സ്പീക്കര്‍ സുമിത്ര മഹാജന് താക്കീത് ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ്
പ്രതിപക്ഷാംഗങ്ങള്‍ കറുത്ത ബാന്‍ഡ് ധരിച്ചെത്തിയത്.
ഇത് അനുവദിക്കാനാവില്ലെന്നും സഭയില്‍ പാലിക്കേണ്ട മര്യാദകളുടെ ലംഘനമാണിതെന്നും മഹാജന് പറഞ്ഞു. സഭ തുടങ്ങിയപ്പോള്‍ തന്നെ അംഗങ്ങളടെ നടപടി തെറ്റായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു