ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 22 ജൂലൈ 2015 (09:58 IST)
മുന്‍ ഐപില്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റയും വസുന്ധര രാജെ സിന്ധ്യയുടെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രവുമായി സുഷമ സ്വരാജ് രംഗത്ത്.
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പേര് പാര്‍ലമെന്‍റില്‍ വെളിപ്പെടുത്തുമെന്നാണ് സുഷമാ ട്വിറ്ററിലൂടെ അറിയിച്ചത്.
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി സന്തോഷ് ബഗ്രോഡിയക്ക് പാസ്പോര്‍ട്ട് അനുവധിക്കുന്നതിന് വേണ്ടിയാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്നും സുഷമ വ്യക്തമാക്കി.
അതേസമയം, സുഷമാ സ്വരാജിന്റയും വസുന്ധര രാജെ സിന്ധ്യയുടെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും. രാജ്യം കണ്ട ഏറ്റവും വലിയ നിയമന കുംഭകോണമായ വ്യാപം അഴിമതി ഉള്‍പ്പെടെയുള്ള കൂടുതല്‍ വിഷയങ്ങള്‍ ഇന്ന് പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചേക്കുമെന്നാണ് അറിയുന്നത്.