സുരേഷ് ഗോപിയെ നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു

ശ്രീനു എസ്| Last Modified ശനി, 31 ജൂലൈ 2021 (20:00 IST)
സുരേഷ് ഗോപിയെ നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിയെ തിരഞ്ഞെടുത്തതെന്ന് ബോര്‍ഡ് ഡയറക്ടര്‍ വിഎസ്പി സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ നാളികേര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാന്‍ സുരേഷ് ഗോപിയുടെ നിയമനം സഹായിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

'കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്!' എന്നായിരുന്നു സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യയുടെ Coconut Development Boardലേക്ക് ഐകകണ്‌ഠേന രാജ്യസഭയില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏല്‍പിച്ച ഈ പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ ഞാന്‍ യോഗ്യമായ പരിശ്രമം നടത്തും.- അദ്ദേഹം കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :