ഭോപ്പാല്‍ ഏറ്റുമുട്ടല്‍: സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ഭോപ്പാല്‍| Last Modified വെള്ളി, 4 നവം‌ബര്‍ 2016 (09:45 IST)
ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ചൌഹാന്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഏറ്റുമുട്ടലിനെക്കുറിച്ച് റിട്ടയര്‍ഡ് ജസ്റ്റിസ് എസ് കെ പാണ്ഡെ അന്വേഷണം നടത്തും.

വിചാരണ തടവുകാരായ എട്ടു സിമി പ്രവർത്തകർ ഭോപ്പാൽ സെൻട്രൽ ജയിൽ ചാടിയതും തുടർന്നുണ്ടായ പൊലീസ്​ ഏറ്റുമുട്ടലും ആയിരിക്കും അന്വേഷിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :