ആഗ്ര|
jibin|
Last Modified ചൊവ്വ, 13 നവംബര്‍ 2018 (18:51 IST)
മുലയൂട്ടുന്നതിനിടെ അമ്മയുടെ മടിയിൽ നിന്ന് കുരങ്ങൻ തട്ടിയെടുത്ത പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തെ വീടിന്റെ ടെറസില്‍ നിന്നാണ് പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.
ആഗ്രയിലെ മൊഹല്ലാ കച്ചേര പ്രദേശത്താണ് സംഭവം നടന്നത്. രക്തത്തിൽ കുളിച്ച അവസ്ഥയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്‌ച വൈകുന്നേരമാണ് മുലയൂട്ടി കൊണ്ടിരുന്ന യുവതിയെ ആക്രമിച്ച് കുരങ്ങൻ കുഞ്ഞിനെ തട്ടിയെടുത്തത്. കുരങ്ങന്‍ രക്ഷപ്പെട്ടതോടെ കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചില്ല.
തിരച്ചിലിനൊടുവില്‍ തൊട്ടടുത്ത വീടിന്റെ ടെറസില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.