ഇന്ത്യയ്ക്ക് ജപ്പാനില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്: മോഹന്‍ ഭാഗവത്

മോഹന്‍ ഭാഗവത്,ആര്‍എസ്എസ്, ഇന്ത്യന്‍ വികസനം, ജപ്പാന്‍
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 4 നവം‌ബര്‍ 2014 (13:05 IST)
ഇന്ത്യയുടെ വികസനത്തിന് നല്ലത് ജാപ്പനീസ് മാതൃകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആഗ്രയില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച യുവ സങ്കല്‍പ് ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാനെകണ്ടു പഠിക്കാതെ ഇന്ത്യ വളരില്ലെന്ന് പറഞ്ഞ അദ്ദേഹം ജാപ്പനീസ് വികസനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വിശദമാക്കുന്ന 'ഇന്‍ക്രെഡിബിള്‍ ജാപ്പനീസ്' എന്ന പുസ്തകം വായിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.

രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാനെ അണുബോംബുപയോഗിച്ച് അമേരിക്ക പൂര്‍ണമായും തുടച്ചുനീക്കുകയാണ് ചെയ്തത്. അവര്‍ക്ക് സമ്പത്തും മനുഷ്യശേഷിയും പൂര്‍ണമായും നഷ്ടമായി. എന്നാല്‍, 30 വര്‍ഷം കൊണ്ട് ജപ്പാന്‍ പഴയതിലും മികവോടെ ഉയിര്‍ത്തെഴുന്നേറ്റു. അതേ സമയം ബ്രീട്ടീഷ് ഭരണത്തില്‍നിന്ന് ഇന്ത്യ മോചിതരായിട്ട് 70 വര്‍ഷത്തോളമായി. എന്നിട്ടും ഇന്ത്യ എന്തുകൊണ്ട് വളരുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. വികസനത്തിലേക്ക് പറന്നുയരണമെങ്കില്‍, ഇന്ത്യ ജപ്പാനെ പിന്തുടര്‍ന്നേ തീരൂ എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വികസനത്തെ മുരടിപ്പിക്കുന്ന പല ഘടകങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് ഒരു കാര്യത്തിലും ഐക്യമില്ല. ഒട്ടേറെ ഭാഷകള്‍, ഒട്ടേറെ മതങ്ങള്‍, ഒട്ടേറെ ദൈവങ്ങള്‍. ഇംഗ്ലീഷുകാരെ നോക്കൂ. അവര്‍ ഒരു ഭാഷ സംസാരിക്കുകയും ഒരു ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന് ജന്മം നല്‍കിയത് ഹിന്ദുമതമാണെന്ന് ഉള്‍ക്കൊള്ളുകയും ഹിന്ദുമതത്തെ അംഗീകരിക്കുകയും വേണം- ഭാഗവത് പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :