വിവാദങ്ങള്‍ കാരണം മോഡി വിഷമത്തിലാണ് !!!

മോഡി, വി‌എച്ച്പി, ഹിന്ദു
ലുധിയാന| vishnu| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (14:14 IST)
വിവാദങ്ങള്‍ മോഡിയെ വിഷമിപ്പുക്കുന്നു എന്നും അതിനാല്‍ ഹിന്ദു നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്താതിരിക്കണമെന്നും വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടു. വിഎച്ച്പി രാജ്യാന്തര അധ്യക്ഷന്‍ രാഘവ് റെഡ്ഡിയാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തീവ്ര ഹിന്ദുത്വ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇത്തരം പ്രസ്താവനകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അവ ഒഴിവാക്കണം- രാഘവ് റെഡ്ഡി പറഞ്ഞു. ലുധിയാനയിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമാണ് കേന്ദ്രത്തില്‍ ഹിന്ദു സര്‍ക്കാര്‍ രൂപീകൃതമായത്. അത് ഹിന്ദു സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും തോളോടു തോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനഫലമാണ്. അതിനനുസരിച്ചുള്ള പ്രസ്താവനകള്‍ വേണം ഹിന്ദു നേതാക്കള്‍ നടത്താന്‍.
മോഡിക്ക് കുറച്ചു സമയം നല്‍കണം. ഭാരതീയത എന്ന സ്വപ്നത്തിലേക്ക് വരും നാളുകളില്‍ മോഡി കൊണ്ടുപോകും. ഇത്തരം പ്രസ്താവനകള്‍ മോഡിക്കു പ്രശ്നങ്ങളുണ്ടാക്കും. ജനങ്ങളുടെ സംസ്കാരത്തെക്കുറിച്ചും വിശ്വാസത്തെ കുറിച്ചും മോഡി ബോധവാനാണ്- റെഡ്ഡി കൂട്ടിച്ചേര്‍ത്തു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :