ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (09:20 IST)
നരേന്ദ്ര മോഡി സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് മാതൃസംഘടനയായ ആര്‍എസ്‌എസ് ഒരുവര്‍ഷത്തേക്ക് സര്‍ക്കാരിനേ വിമര്‍ശിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. ഭരണത്തില്‍ നൂറുദിനം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന് ഭരിക്കാന്‍ സമയവും സൗകര്യവും നല്‍കണമെന്നാണ് സംഘടന നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മോഡിക്ക് ശക്തമായ അഭിപ്രായങ്ങളുള്ള വിഷയങ്ങളില്‍ ഇടപെട്ട് പ്രശ്‌നമുണ്ടാക്കരുതെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അണികളോട് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. പ്രതിപക്ഷത്തുനിന്നുള്ള എതിര്‍പ്പുകള്‍ക്കിടെ പാളയത്തില്‍ നിന്ന് എതിര്‍പ്പുണ്ടായാല്‍ ഭരണം പ്രതിസന്ധിയിലാകുമെന്ന് കണ്ടാണ് ഭരണത്തില്‍ തലയിടേണ്ടതില്ലെന്ന് ആര്‍എസ്എസ് തീരുമാനിച്ചത്.
ജിഎം വിളകളുടെ കൃഷിഭൂമിയിലെ പരീക്ഷണം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ചും ഭരതീയ കിസാന്‍ സംഘും ആദ്യം രംഗത്തെത്തിയിരുന്നു. ഇന്‍ഷുറന്‍സ്, പ്രതിരോധം, റെയില്‍വേ എന്നിവകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനെതിരേ ഭാരതീയ മസ്ദൂര്‍ സംഘും പ്രതിഷേധമറിയിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.