ന്യൂഡല്‍ഹി|
Last Modified ബുധന്‍, 30 ജൂലൈ 2014 (08:29 IST)
ചാരന്മാരുടെ ശല്യമാണ് ഇപ്പോള്‍ ബിജെപി നേതാക്കളുടെ പേടി. മോഡിയും അതില്‍നിന്ന് മുക്തനല്ല. എന്നാല്‍ തനിക്കെതിരേ ചാരപ്രവര്‍ത്തനം നടത്താനുളള എല്ലാ വഴികളും അടയ്‌ക്കാനാണ് മോഡിയുടെ തീരുമാനം.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ വസതിയില്‍ നിന്ന് സംഭാഷണങ്ങള്‍ ചോര്‍ത്താനുളള ഉപകരണങ്ങള്‍ കണ്ടെത്തി എന്ന വാര്‍ത്ത ബിജെപിയുടെ ഉന്നത നേതാക്കളില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
നിഴല്‍ പോലെ നടക്കുന്ന എസ്‌പിജി കമാന്‍ഡോകളെ പോലും അല്‍പ്പം അകറ്റി നിര്‍ത്താന്‍ മോഡി ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമായുളള സംസാരം കമാന്‍ഡോകള്‍ കേള്‍ക്കാനും അതുവഴി പ്രധാന വിവരങ്ങള്‍ ചോരാനുമുളള സാധ്യത കണക്കിലെടുത്താണിത്. പുതിയ തീരുമാനം പ്രാവര്‍ത്തികമാക്കിയാല്‍ മോഡിക്കു ചുറ്റും സുരക്ഷാവലയം തീര്‍ക്കാന്‍ എസ്‌പിജിക്ക് പാടുപെടേണ്ടി വരും