ന്യൂഡല്‍ഹി|
VISHNU|
Last Modified തിങ്കള്‍, 21 ജൂലൈ 2014 (16:09 IST)
പ്രധാനമന്ത്രിമാര്‍ നടത്തുന്ന വിദേശ യാത്രകളില്‍ ഉല്ലാസ യാത്രക്കായി കൂടെ പോകുന്ന ‘പത്രപ്രതിഭകള്‍ക്ക്‘ നരേന്ദ്ര മോഡി വക ഇരുട്ടടി. ബ്രിക് ഉച്ചകൊടിക്ക് മോഡിക്കൊപ്പം ബ്രസീലിലേക്ക് പോകാന്‍ പെട്ടിയും കെട്ടി തയ്യാറായി നിന്ന പത്രക്കാരോട് കാശുമുടക്കിയാല്‍ കൊണ്ടുപോകാമെന്ന പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് കേട്ട് സ്തംഭിച്ച് നിന്നതായാണ് വിവരം.
ഇതോടെ രാജ്യത്ത് പുതിയൊരു കീഴ്വഴക്കം സൃഷ്ടിക്കപ്പെടുമൊ എന്നാണ് ഇപ്പോള്‍ പത്രപ്രവര്‍ത്തകര്‍ ഭയക്കുന്നത്. 'എയര്‍ ഇന്ത്യ വണ്ണി'ലെ സ്ഥിരം യാത്രക്കാരായ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ഇത് തിരിച്ചടിയായത്. പ്രധാനമന്ത്രിയുടെ കൂടെ പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്രയും ഭക്ഷണവും താമസവുമെല്ലാം സര്‍ക്കാരാണ് നിര്‍വ്വഹിച്ചിരുന്നത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസാര്‍ ഭാരതിയിലെ ലേഖകനും ന്യൂസ് ഏജന്‍സിയായ പിടിഐയുടെ പ്രതിനിധിയും ഒഴികെ ഒരു മാധ്യമ പ്രവര്‍ത്തകരേയും മോദി ഇക്കുറി ബ്രസീലിലേക്കുള്ള യാത്രയില്‍ ഒപ്പം കൂട്ടിയില്ല. യാത്രയ്ക്ക് പണം മുടക്കാന്‍ തയാറുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് പ്രതിനിധികളെ അയക്കാന്‍ അനുവാദം നല്‍കിയുള്ളൂ.
ഇതോടെ സുഖയാത്രയും മദ്യമടക്കമുള്ള ‘സദ്യയും‘ സ്വപനം കണ്ട് യാത്രക്കൊരുങ്ങി നിന്ന പത്രക്കാര്‍ പ്രധാനമന്ത്രിയുടെ തലതിരിഞ്ഞ നയത്തിനെതിരെ ‘മുന്നറിയിപ്പ്‘ നല്‍കി പിരിഞ്ഞു പോയി.