വീണ്ടും മൊബൈല്‍ സേവന നിരക്കുകള്‍ പഴയകാലത്തിലേക്ക്; 160 രൂപയ്ക്ക് 1.6 ജിബി ഡേറ്റ മാത്രം

ശ്രീനു എസ്| Last Updated: വെള്ളി, 30 ഒക്‌ടോബര്‍ 2020 (10:25 IST)
മൊബൈല്‍ സേവനനിരക്കുകള്‍ കുത്തനെ ഉയരാന്‍ സാധ്യത. ഭാരതി എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിത്തലാണ് ഇക്കാര്യം സൂചിപ്പിച്ചത്. നിലവിലെ നിരക്കുകള്‍ കൊണ്ട് കമ്പിക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നും കോള്‍, ഡേറ്റ നിരക്കുകള്‍ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസത്തേക്ക് 160 രൂപയ്ക്ക് 16ജിബി ഡേറ്റ നല്‍കേണ്ടി വരുന്നത് വലിയ നഷ്ടമാണെന്ന് ഗോപാല്‍ വിത്തല്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികള്‍ 39ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. കൊവിഡ് കാലത്ത് കോളുകളുടെയും ഡേറ്റയുടേയും ഉപയോഗം വര്‍ധിച്ചതാണ് പുതിയ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ റിലയന്‍സ് ജിയോ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നില്ലെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :