കോയമ്പത്തൂര്‍|
aparna shaji|
Last Modified വ്യാഴം, 16 ഫെബ്രുവരി 2017 (10:52 IST)
കഴിഞ്ഞ കുറേ ദിവസമായി തമിഴ്നാട്ടിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഉടൻ വിരാമമാകുമെന്ന് ഡി എം കെ വര്‍ക്കിങ് പ്രസിഡന്‍റ് എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ താമസിയാതെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നും ഇതിനെ നേരിടാന്‍ പ്രവര്‍ത്തകര്‍ സജ്ജമാവണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. പിന്‍വാതിലിലൂടെ ഭരണം പിടിച്ചെടുക്കാന്‍ ഡി എം കെ ശ്രമിക്കില്ലെന്നും ജനപിന്തുണയോടെ മാത്രമെ സര്‍ക്കാര്‍ രൂപവത്കരിക്കുകയുള്ളുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. കോയമ്പത്തൂര്‍ ചിന്നിയംപാളയത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.