ബംഗളൂരു ജയിലില്‍ ശശികല സുരക്ഷിതയല്ലേ?

ബംഗളൂരു ജയിലില്‍ ശശികല സുരക്ഷിതയല്ലേ?

ബംഗളൂരു| Last Modified ബുധന്‍, 15 ഫെബ്രുവരി 2017 (19:14 IST)
ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി സുരക്ഷിതയല്ലെന്ന് പ്രചരണം നടത്താന്‍ ശശികല വിഭാഗം തയ്യാറെടുക്കുന്നു. കീഴടങ്ങുന്നതിന് മുമ്പ് ശശികലയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ മുന്‍‌നിര്‍ത്തിയാണ് ഇത്തരത്തിലുള്ള പ്രചരണം.

ജയലളിതയ്ക്ക് വസ്ത്രങ്ങളുമായി വന്ന ആഡംബര കാറാണ് ആക്രമിക്കപ്പെട്ടത്. കാറിന്‍റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. ഇതോടെ അണ്ണാ ഡി എം കെയിലെ രണ്ടുവിഭാഗങ്ങളും തമ്മില്‍ കോടതിക്ക് മുമ്പില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി.

അതേസമയം, ശശികല ആവശ്യപ്പെട്ടിരുന്നതുപോലെ ജയിലില്‍ വി ഐ പി പരിഗണനയോ വീട്ടിലെ ഭക്ഷണമോ അവര്‍ക്ക് ലഭിക്കില്ല. സ്ത്രീകളുടെ ജയില്‍ വാര്‍ഡിലാണ് ശശികലയ്ക്കും ഇളവരശിക്കും ഇടം കൊടുത്തിരിക്കുന്നത്. ശശികല - 10711, ഇളവരശി - 10712 എന്നിവയാണ് അവരുടെ ജയില്‍ നമ്പരുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :